ഒരു കുളിര്‍ കാറ്റായ് നീ ഒഴുകിയെത്തി ,
എന്‍ ഹൃദയത്തിന്‍ കിളിവാതില്‍് പഴുതിലൂടെ ...
അറിയില്ലെനിക്കൊന്നും ,അകതാരില്‍ പൂവിട്ടതായിരം
അനുരാഗ നൊമ്പരങ്ങള്‍
ആയിരം അനുരാഗ സ്വര വീചികള്‍ ..
ഓളമായ് , പൂക്കളായ് , ആദ്യാനുരാഗമായ്,
ഈണമായ് ആ ഗാനം സപ്ത വര്‍ണ്ണങ്ങളായ്. .
അകതാരില്‍ നീയൊരു നടനമായ് വിളങ്ങുവാന്‍
രഹസ്യമായ് , നിശബ്ദമായ് ഞാന്‍ ആഗ്രഹിച്ചു..
എന്നോ ഒരു പുതുമഴയായി നീ പെയ്തിറങ്ങി ,ഒരു
കുളിര്കാറ്റായ് എന്നരികിലെത്തി .
മനസ്സില്‍ നിലക്കാതെ ചിലംബോച്ചകള്‍ മുഴക്കി
ആ ചന്ജല ദ്രുദ പദ താളങ്ങള്‍
എന്‍ ഹൃദയ സ്പന്ദനങ്ളൊടൊതു ചേര്ന്നു,
പിന്നെയും പൂത്തൊരു പൂവാടിയായി ഞാന്‍
നീ പിന്നെയും പെയ്യുന്ന പുതുമഴയായ്
ഓരുമിച്ചിരുന്നും ,കഥകള്‍ പറഞ്ഞും കഴിഞ്ചെത്ര കാലം ..
ഒരുമിചിരുന്നോരീ ഏകാന്ത തീരത്ത് നാം
കൈമാരിയതെല്ലാം ഇനി നഷ്ട സ്വപ്നങ്ങളോ ..
ഒരുമിച്ചു പാടിയ ഗാനങ്ങലോക്കെയും
ഒരു ശോക നാദമായ് ഓടുന്ഗുമെന്നോ
മോഹശരങ്ങളില്‍ പിടഞ്ഞൊരു മാനസം
ഇനിയൊരു കനല്‍ കടലാകുമെന്നോ ...
നിമിഷത്തിന്‍ ക്രൂരമാം വികൃതികളില്‍
നിസ്സഹായരായ് ഇനി നമ്മള്‍ പിരിയുമെന്നോ..
ഗ്രീഷ്മത്തിന്‍ ശാഖികളില്‍ ജന്മങ്ങള്‍ കൊണ്ടു നാം
വിരിയിച്ച നൊമ്പര കുസുമങ്ങള്‍ ...
അന്യമാമേതോ കരങ്ങളില്‍ വീണു പൊലിയുമെന്നൊ..
അറിയില്ലെനിക്കൊന്നും ...കാലമെനിക്കായ്
കാത്തിരിക്കുന്നു ..ഞാനും കൂടെ കാത്തിരിക്കട്ടെ..
Sunday, April 5, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment