Saturday, October 20, 2012

നിരോധനാജ്ഞ

മലമോളിലെ
സൂര്യനും,
ചന്ദ്രക്കലക്കും 
നക്ഷത്രങ്ങള്‍ക്കും
മേഘങ്ങള്‍ക്കും 

കടലിനും
കാറ്റിനും
മഴയ്ക്കും
പുഴയ്ക്കും

ഇന്ന് ഞാനൊരു
അന്ത്യശാസനം കൊടുത്തു

ഇനി മുതല്‍ 
നിങ്ങളെല്ലാം 
എന്റെ സ്വപ്‌നങ്ങള്‍
മാത്രം കണ്ടാല്‍ മതി..

Friday, April 10, 2009

നോട്ടം

മൌനമായ് ചൊല്ലിയ വാക്കുകള്‍ ,
വാചാലമായ് ,

ഒരനുരാഗമായ് ,
മിഴികളില്‍ നീര്‍മണി തുള്ളികളായ് ,
ഈണത്തില്‍ ഒഴുകുന്ന നൊമ്പരമായ് ,
ഭാവം വിതുമ്പുന്ന കവിതകളായ് ,

തോരാതെ പെയ്യുന്ന പുതുമഴയായ് ,
വര്നങ്ങളായ് ,

നാനാര്ഥങളായ് ,
നവ സംഗീതമായ്,

സന്ധ്യതന്‍ കുങ്കുമമായ്,
നിശീധിനികളില്‍ മറയുന്നു ,
നിശബ്ദമായ്,
നിസ്സംഗമായ് .

Monday, April 6, 2009

അമരനാദം

ഒരു കാതമാകലെയായ് നില്പ്പു നീ എങ്കിലും അകതാരില്‍ കനലു വേവുന്നു
വെന്മേഘപാളിയായ് നില്‍പു ഞാന്‍ ഇവിടെ ,ഇവിടെ എകാന്തമാം മേട്ടില്‍ ..
അറിയുകില്ലെന്നോ ,എന്നേ നിന്‍ പുത്രര്‍ , അവര്‍ വിസ്മരിചെന്നോ ജീവാംബുവേ തന്നെയും ..
ജനനിതന്‍ താരാട്ടു പോലും മറന്നവര്‍ ,എന്നെയായ് എന്തിനോര്‍ക്കുന്നു

ഒരു ജീവ നാളത്തില്‍ നിന്നും കുരുത്തവര്‍ ,
പിന്നെ നിന്‍ ഉദര ഗോളത്തില്‍ വളര്‍ന്നവര്‍
ഞാന്‍ കനിഞ്ഞേകിയ മധുരം നുകര്‍ന്നവര്‍ ,
ഇന്നു വിജയ നാദം വിളിച്ചാര്‍ത്തു നീങ്ങുന്നിതാ...

"ഒരു ജീവ കൊശമിത് മതിയെനിക്കിന്നു ,നാരായണാ ,നര സഹസ്രമാക്കീടുവാന്‍ ,
ആകാശ സീമകല്‍ക് അപ്പുരവുമെത്തി ഞാന്‍ ,
നെയ്തു നെയ്താഗോല ഗ്രാമവും തീര്ത്തു ഞാന്‍ .."

പടവാലുമോങ്ങി അവര്‍ മുന്നിലെക്കനയുന്നു ,
ജനനിതന്‍ ഹൃദയ രക്തത്തിന്നാര്തരായ്.
മലിനതരമാക്കി നിന്‍ സിരകലവരോന്നകെ .
സപ്തസമുദ്രങ്ങള്‍ ,എന്നുടെയുരവകള്‍ ..

നിന്നെ ഞാന്‍ അറിയുന്നു ,പ്രിയ തോഴി നീ ,സരവതിന്‍ സഹയാകും മാതൃ ദേവി ..
എന്നിലോ ക്രോധം മിന്നല്‍ പിണറായ് പടരുന്നു ,ഹൃദയ താളങ്ങള്‍ ഇടി മുഴക്കുന്നുവേങ്ങിലും ,
എന്നുമെന്‍ മോഹമാം തന്ത്രികള്‍ മീട്ടുമീ തരളമാം
അന്ഗുളീ പുഷ്പങ്ങളില്‍ -
ഒന്നു മയങ്ങുവാന്‍ ,ഒരു മാത്രയളിയുവാന്‍ ,
വെറുതെ ,ഞാനിനിയും വന്നണയും
കന്നുനീര്തുള്ളിയായ് പെയ്തിറങ്ങും .

Sunday, April 5, 2009

അറിയില്ലെനിക്കൊന്നും

ഒരു കുളിര്‍ കാറ്റായ് നീ ഒഴുകിയെത്തി ,
എന്‍ ഹൃദയത്തിന്‍ കിളിവാതില്‍് പഴുതിലൂടെ ...
അറിയില്ലെനിക്കൊന്നും ,അകതാരില്‍ പൂവിട്ടതായിരം
അനുരാഗ നൊമ്പരങ്ങള്‍
ആയിരം അനുരാഗ സ്വര വീചികള്‍ ..


ഓളമായ് , പൂക്കളായ് , ആദ്യാനുരാഗമായ്,
ഈണമായ് ആ ഗാനം സപ്ത വര്‍ണ്ണങ്ങളായ്. .
അകതാരില്‍ നീയൊരു നടനമായ് വിളങ്ങുവാന്‍
രഹസ്യമായ് , നിശബ്ദമായ് ഞാന്‍ ആഗ്രഹിച്ചു..


എന്നോ ഒരു പുതുമഴയായി നീ പെയ്തിറങ്ങി ,ഒരു
കുളിര്കാറ്റായ് എന്നരികിലെത്തി .
മനസ്സില്‍ നിലക്കാതെ ചിലംബോച്ചകള്‍ മുഴക്കി

ആ ചന്ജല ദ്രുദ പദ താളങ്ങള്‍
എന്‍ ഹൃദയ സ്പന്ദനങ്ളൊടൊതു ചേര്ന്നു,
പിന്നെയും പൂത്തൊരു പൂവാടിയായി ഞാന്‍
നീ പിന്നെയും പെയ്യുന്ന പുതുമഴയായ്

ഓരുമിച്ചിരുന്നും ,കഥകള്‍ പറഞ്ഞും കഴിഞ്ചെത്ര കാലം ..
ഒരുമിചിരുന്നോരീ ഏകാന്ത തീരത്ത് നാം
കൈമാരിയതെല്ലാം ഇനി നഷ്ട സ്വപ്നങ്ങളോ ..
ഒരുമിച്ചു പാടിയ ഗാനങ്ങലോക്കെയും
ഒരു ശോക നാദമായ് ഓടുന്ഗുമെന്നോ

മോഹശരങ്ങളില്‍ പിടഞ്ഞൊരു മാനസം
ഇനിയൊരു കനല്‍ കടലാകുമെന്നോ ...
നിമിഷത്തിന്‍ ക്രൂരമാം വികൃതികളില്‍
നിസ്സഹായരായ് ഇനി നമ്മള്‍ പിരിയുമെന്നോ..

ഗ്രീഷ്മത്തിന്‍ ശാഖികളില്‍ ജന്മങ്ങള്‍ കൊണ്ടു നാം
വിരിയിച്ച നൊമ്പര കുസുമങ്ങള്‍ ...
അന്യമാമേതോ കരങ്ങളില്‍ വീണു പൊലിയുമെന്നൊ..

അറിയില്ലെനിക്കൊന്നും ...കാലമെനിക്കായ്‌
കാത്തിരിക്കുന്നു ..ഞാനും കൂടെ കാത്തിരിക്കട്ടെ..

തീര്‍ഥാടനം

അതിരുകളില്ലാത്ത ആകാശങ്ങളില്‍ അലഞ്ഞു ,
അരുവികളുടെ നാദവും മദുരമായിരുന്നു

ഇതു പുതു ദൈവങ്ങള്‍ സൃഷ്ടിക്കപ്പെട്ട ലോകം ..
എന്റെ നൊമ്പരങ്ങള്‍ മരുഭൂമിയില്‍
കരിഞ്ഞ പുല്‍ഉകള്‍ക്ക് കൂട്ടായി

ദൈവങ്ങലുണ്ടോ ഇവിടെ ,ഉണ്ടായിരിക്കാം ,
പക്ഷെ ,അവര്‍ അകലെയാണ് ,നക്ഷത്രങ്ങളെ പോലെ

വിലയില്ലാത്ത ഹൃദയം -എന്തിനിനിയും ചുമക്കുന്നു? ....
വിലയില്ലാത്ത ചരക്കുകള്‍ ഉപേക്ഷിക്കുക ...
ആ ചവരുകൂനകല്‍ക്കരികില്‍ ഭ്രാന്താലയങ്ങള്‍ പണിയുക ...
വിലയുള്ള ചരക്കുകള്‍ വഴിയേ വരുമ്പോള്‍ ,അവ ചുമക്കുക ...

വിലയില്ലാതുപെക്ഷിച്ചവയ്ക് വേണ്ടി ഓര്‍മകളില്‍ പരതുമ്പോള്‍
അവ മണ്ണോടു മണ്ണ് ചേര്‍ന്നിരിക്കും ..

ഇതെന്തു പ്രത്യാശ .....
ഈ സുങലോലുപതയില്‍ ..ഇങ്ങനെയുമാകാം പ്രത്യാശകള്‍
ഒരുനാള്‍ മണ്ണോടു ചേരാന്‍ ,മോചനത്തിനായ്‌

നൊമ്പരം

എങ്ങോ കളഞ്ഞുപോയ് ,നിനക്കായി ഞാന്‍ എന്റെ ജീവനില്‍ കോര്‍ത്തിട്ട വരനമാല്യങ്ങള്‍ ..

സൌഹൃദ കടല്കളില്‍ ,ഒറ്റൊക്കെയാഴത്തില്‍ ഒരു സ്വര്‍ണ മല്സ്യമായി നീന്തിതുടിച്ചപ്പോള്‍ ,
വീണ്ടുമോരാഴത്തില്‍ ,അകലെയെങ്ങോ ഒരു പവിഴമായ്‌ വിളങ്ങുന്ന നിന്നെ വര്‍ണിച്ചു ഞാന്‍ ...!!!

ചെന്നെല്ലിന്‍ കതിരുകള്‍ ,ചന്ദന വര്ന്നമായ് -സിന്ദൂര സന്ദ്യയില്‍ ചേര്‍്ന്നളിഞ്ഞപ്പോളും...
നിന്നെ തിരഞ്ഞു ഞാന്‍ ,നിനക്കായി കേണു ഞാന്‍ --
കതിരുകള്‍ വിലയിചോരാവനിപ്പാടതും ..
ആ മൌന സന്ദ്യതന്‍ തപ്ത വര്‍ണത്തിലും ...

സന്ദ്യകള്‍ മായുമ്പോള്‍ ,അന്ധകാരം വരും ,ആവനിപ്പാടത്ത് പൊന്‍ -
നിലാചാര്തെത്തും.
പിന്നെ അമ്ബിളിമാമന്റെ അപ്പുരേ നിന്നും പുഞ്ചിരി തൂകി ,നീ കളിയായ്‌ മറയുമ്പോള്‍
എങ്ങോ കലന്ച്ചുപോം ,നിനക്കായി ഞാന്‍ എന്റെ ജീവനില്‍ കോര്‍ത്തിട്ട വരനമാല്യങ്ങള്‍ ..

എങ്ങിലുമോര്‍ത്തു ഞാന്‍ ,അന്നൊരു സന്ധ്യയില്‍
എന്നെ വിളിക്കാനായ് നീ വന്നിടുമെന്നു ..
മോഹനമീ സ്വപ്നം ,നോവിക്കുമെങ്ങിലും ..
അതിസുന്ദരം നിന്മുഖം ,എന്റെതല്ലെങ്ങിലും ..

Saturday, April 4, 2009

Punyaaham

ഈ മഴയില്‍ സമൃദ്ധമായി ദര്‍ശിക്കാന്‍ കഴിഞ്ഞത്
പ്രകൃതിയുടെ വികാരങ്ങളാണ്..
കവിഞ്ഞൊഴുകുന്ന പുഴകള്‍ ..അവ
എന്റെ ഹൃദയവും നിറക്കുകയാണോ ?

എന്നെ സ്നേഹിക്കുന്നു എന്ന് മൊഴിയുന്ന മഴയുടെ തരളമായ ഹൃദയം,
പേയും , പിശാചും വിഹരിച്ച എന്റെ ഹൃദയത്തിന്റെ പുല്മെടുകള്‍ക്ക് ..
ശുദ്ധി തീര്തമാകുമോ ..?

മഴയുടെ പ്രണയത്തിനു എനിക്ക് മറുപടി ഇല്ലായിരുന്നു..
ഈ പ്രളയത്തിന്റെ അഗാതത എനിക്ക് ഉള്‍ക്കൊല്ലാനകുമോ ..?
മഴയുടെ വികാരങ്ങളുടെ അനന്തതക്ക് മുന്നില്‍ ഞാന്‍ കീഴടങ്ങുന്നതായി തോന്നി..

എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയത് ഒരിക്കലും മഴ പെയ്യാത്ത സ്വാര്‍ത്ഥതയുടെ ലോകതെയാണ് ..
ആ ലോകവുമായി ഈ ജീവിതം മുഴുവന്‍ ബന്ധപ്പെടെണ്ടി വരുമെന്നും ..
ആ ലോകം ഇന്നെന്നെയും എന്റെ വികാരങ്ങളെയും ബലഹീനമാക്കിയിരിക്കുന്നു..
എന്നെ കീഴടക്കിയിരിക്കുന്നു ..
പക്ഷെ അന്നും പെയ്ത മഴ എന്നെ നോക്കി പുന്ചിരിചിരിച്ചുകൊണ്ടിരുന്നു ..

ഈ മഴയും പ്രളയവും എനിക്കെന്നും പ്രതീക്ഷകള്‍ സമ്മാനിക്കുന്നു ,
വീണ്ടുമൊരു നനവുള്ള നാളിന്റെ പ്രതീക്ഷകള്‍ ..
നിസ്വാര്‍ഥമായ ഒരു ആശീര്‍വാദം പോലെ വീണ്ടും മഴ പെയ്തു കൊണ്ടിരുന്നു..